വിശദവിവരങ്ങള്‍ | |
വര്‍ഷം | 2023 |
സംഗീതം | ജെ എം രാജു |
ഗാനരചന | മൃദുല ബാലചന്ദ്രൻ |
ഗായകര്‍ | അശോക് കുമാർ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 29 2023 14:33:01.
ഓര്‍മ്മകളേ........ഓര്‍മ്മകളേ........ ഓര്‍മ്മകളേ, ഓര്‍മ്മകളേ ഓമനിയ്ക്കും എന്‍ കനവുകളേ മധുരിതമാകും നിനവുകളില്‍ മധുരിതമാകും നിനവുകളില്‍ മധുരം വിളമ്പും,ശലഭങ്ങളേ,ശലഭങ്ങളേ.. (ഓര്‍മ്മകളേ...) സാന്ധ്യാംബരം നിന്‍ കവിള്‍ശോഭയില്‍ ചായില്യം ചാലിച്ച് ചാര്‍ത്തിയ നാള്‍(2) താരുണ്യമേ, കരള്‍പൂവിലോ പുതുമഴപോല്‍ നീ പെയ്തിറങ്ങീ ഇന്നെന്‍ കുടിലിലെ ഏകാന്തതയില്‍ അനുരാഗിണീ നീ ഇനി വരില്ലേ (ഓര്‍മ്മകളേ...) ആലിംഗനം നിന്‍ മിഴിപ്പൊയ്കയില്‍ ആന്ദോളനങ്ങള്‍ തീര്‍ത്തൊരു നാള്‍(2) ആരോമലേ എന്‍ അകതാരിലോ ആനന്ദഭൈരവീ രാഗമേളം ഇന്നീ പുല്‍ക്കൊടി,തന്‍ പ്രിയവധുവായി അഭിരാമ താരകേ, വരികയില്ലേ (ഓര്‍മ്മകളേ...) | |