പതിനെട്ടുപടികളിൽ
സ്വാമി ഗീതം
Pathinettu Padikalil (Swamigeetham)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനപ്രദീപ് ഇരിഞ്ഞാലക്കുട
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 16 2023 12:21:07.
സ്വാമി ശരണം സ്വാമി ശരണം
സൂര്യ കമലം തേടി അണയും
കോടി മുകുളം തേടി ഉദയം
സ്വാമിയേ ശരണം

പതിനെട്ടു പടികളില്‍ പതിനെട്ടു മലകളില്‍
കല്‍പ്പാന്തം മയങ്ങിടുന്നൂ...
നീല വനികളില്‍ നീണ്ട വഴികളില്‍
കല്‍ഹാരം പൊഴിഞ്ഞിടുന്നൂ...
കാറ്റലയില്‍ ഉയരുന്നൂ
മധുരമാം നിന്‍ തവ നാമം മാത്രം

പേട്ടതുള്ളി പാടി ആടി ദാസരയ്യപ്പാ...
ഓടിയെത്തി കൈയണയ്ക്കും തോഴനയ്യപ്പാ...
ചെണ്ട ചേങ്ങില താളമല്ലോ കാതിലയ്യപ്പാ...
ചുണ്ടിലൂറും വാക്കിലെന്നും അയ്യനയ്യപ്പാ...
കൈനീട്ടി തഴുകുമ്പോള്‍ തെളിയുന്ന മുഖങ്ങള്‍
കരയുന്ന കാരുണ്യ കതിര്‍ കാണുവാന്‍
കൃപതേടികൊണ്ടൊഴുക്കിനെതിരെ തുഴകളെറിയുന്നതല്ലേ
പുണ്യമാകുന്ന പാദപങ്കജം തേടിവാടിയോരല്ലേ
എന്‍ തപമിന്നും തുടരുന്നു ശരം കുത്തി തണലില്‍

നൂറു നൂറു നോമ്പു നോറ്റു കോടി ജന്മങ്ങള്‍
നാടു ചുറ്റി കാടു താണ്ടി സന്നിധി തേടുമ്പോള്‍
കാതില്‍ പൊന്‍മണിനാദം കാണിപ്പൊന്നുദയം
കണ്ടു കൊതിതീരില്ലീ മലവാസനേ...
ഇരുമുടിയേന്തിയ പുണ്യം കൊണ്ടൊരു ജന്മം പുലരുകയില്ലേ
ശരണം പാടിയ നാവുകളിന്നും സല്‍ക്കഥ ചൊല്ലുകയില്ലേ
ജനിമൃതി തേടി അലയുന്നോര്‍ക്കെന്നെന്നും അഭയം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts