താമരത്തൂമണി
കുടമുല്ലപ്പൂ
Thamara Thoomani (Kudamullapoo)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:39.


ആ ... ആ ... ഓ ...
താമരത്തൂമണിത്തുമ്പീ - എന്റെ
തങ്കക്കിനാവിന്റെ തുമ്പീ
കയ്യില്‍ പാണന്റെ വീണയുണ്ടോ
അതില്‍ ഓണത്തിന്നീണമുണ്ടോ
തൊടിയില്‍ വിടര്‍ന്ന തുമ്പയുണ്ടോ
(താമരത്തൂമണിത്തുമ്പീ)

നാട്ടുമാവിന്‍ ചോട്ടിലാരോ
പാട്ട് മൂളുമ്പോള്‍
പൂനിലാവിന്നൂയലേറി
ആട്ടമാടുമ്പോള്‍
ചന്ദനത്തളികയില്‍ കോടിയുമായ് വരും
അമ്പിളിമാമനെ കണ്ടില്ലേ
ആവണിക്കൈനീട്ടം തന്നീലേ
ആഹഹഹാ ഓഹോഹോഹോഹോ ആഹഹഹാ ...
(താമരത്തൂമണിത്തുമ്പീ)

അല്ലിയാമ്പല്‍ ചില്ല് തോണിയില്‍
ചിങ്ങമണയുമ്പോള്‍
ചിന്തു പാടാന്‍ ചിലങ്ക ചാര്‍ത്താന്‍
കൂടെയാരാണ്
താരകത്തരുണിയോ താഴ്വരക്കുരുവിയോ
പണിപ്പുരക്കോണിലെ പെണ്‍കൊടിയോ
പാലാഴിത്തിരയിലെ ശ്രീലക്ഷ്മിയോ
ആഹഹഹാ ഓഹോഹോഹോഹോ ആഹഹഹാ ...
(താമരത്തൂമണിത്തുമ്പീ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts