കാര്‍കുഴലീ
കുടമുല്ലപ്പൂ
Kaarkuzhalee (Kudamullapoo)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംകേദാരഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:41.


എന്താ തുമ്പീ തുള്ളാത്തൂ
ഓമനത്തുമ്പീ തുള്ളാത്തൂ ...

ഓ ...

കാര്‍കുഴലീ .....
കാര്‍കുഴലീ കരിങ്കുഴലീ
കണ്ണാന്തളിപ്പൂങ്കുഴലീ
പൊന്‍ വെയിലില്‍ പുലര്‍ വെയിലില്‍
പൂക്കൂടക്കുടത്തണലില്‍
നാവേറും നന്തുണിയുണരും
താരില്ലം മുറ്റത്തു വരുമോ
പൊന്നോണം മണ്ണില്‍ വന്നേ
വന്നേ ... (കാര്‍കുഴലീ )

പൂക്കൈതപ്പൂവിന്റെ ചെലോലും അഴകിനു
പൂന്തിങ്കള്‍ പൊന്‍ മാറ്റ്
കിന്നാരക്കവിളിലും പൊന്നാര്യന്‍ മറുകിലും
മന്ദാരപ്പൂഞ്ചേല്
മാവേലിപ്പാട്ടിന്‍ ഈണം നിറഞ്ഞേ
മൈക്കണ്ണില്‍ താരാട്ടും
മഴയെല്ലാം തോര്‍ന്നേ മാനം തെളിഞ്ഞേ
രാത്തുമ്പി തുയിലുണര്
മണിവില്ലിന്‍ ഞാണൊലിയില്‍
പുകിലോലും പുലികളിയില്‍
തിരതല്ലും ഉത്സവമായ്
തിരുതുടി കാവടിയില്‍
തകിലില്ലേ .....(കാര്‍കുഴലീ )

പേരാലിന്‍ കൊമ്പത്തെ പൂവാലിക്കുയിലെ
പാട്ടൊന്നും പാടിയില്ലേ
പൂമ്പട്ടു പുടവയും പോന്നോലക്കുടകളും
ആരാരും തന്നില്ലേ
ഗന്ധര്‍വ്വന്‍ പാടും പാട്ടുണ്ട് നെഞ്ചില്‍
പേരാറിന്‍ ഇളം നീരും
പണ്ടത്തെ കാലം ഉള്ളില്‍ വിളമ്പും
പഞ്ചാരപ്പായസവും
അറയും തിരു നിറവറയും
അത്തപ്പൂ പൊന്‍ ചമയം
അരിമാവിന്‍ ചാന്തണിയും
മനസ്സുകള്‍ ഓര്‍മ്മകളാല്‍
കുളിരണിയെ ..... (കാര്‍കുഴലീ )

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts