മലയാളനാടിന്‍ കവിതേ
കുടമുല്ലപ്പൂ
Malayalanaadin Kavithe (Kudamullapoo)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:38.

മലയാള നാടിൻ കവിതേ
മധുരാഗ ഭാവ കലികേ
നിള പോലെ നീളും മൊഴിയിൽ
കളകാഞ്ചി മൂളാമലസം
(മലയാള...)

ശൃംഗാരം പെയ്യുവാൻ ശ്രീരാഗം പാടിടാം
മന്ദാരം പൂക്കുവാൻ ഹിന്ദോളം മൂളിടാം
സ്വരമേഴും പകരാം ഞാൻ
ശ്രുതിഭേദം തിരയാം ഞാൻ
നിന്റെ നീൾമിഴികൾ നീലാംബരീ സാന്ദ്രമായ്
(മലയാള...)

താലോലം മേനിയിൽ പാൽ‌വർണ്ണം ചാർത്തിടാം
ആരോമൽ കൺകളിൽ ആകാശം നീർത്തിടാം
ഒരു ഹംസദ്ധ്വനിയായ് നിൻ ഇടനെഞ്ചിൽ പടരാം ഞാൻ
നിന്റെ സന്ധ്യകളിൽ സിന്ദൂര ഭൈരവിയായ്
(മലയാള...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts