ആറ്റിലാനചന്തം
ഇത്തിരിപ്പൂവ്
Aattilaana Chantham (Ithiripoovu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരവീന്ദ്രൻ
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍ഉണ്ണി മേനോന്‍ ,കെ എസ് ചിത്ര
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2012 18:22:18.


ആറ്റിലാനചന്തം ചിന്തും ആറന്മുളയോടം....
കാറ്റില്‍ വഞ്ചിപാട്ടില്‍ നീന്തും ആറന്മുളയോടം....
(ആറ്റിലാന)
പമ്പാനദി പെണ്ണേ,നിന്റെ ഉതൃട്ടാതി ചിത്രത്തോണി...(പമ്പാനദി)
തുമ്പത്തൊരു നയമ്പിടാന്‍ പൊന്നെ പോന്നീടാം..,ഞാന്‍ തന്നെ പോന്നിടാം.....
(ആറ്റിലാന)

തിരുവോണത്തോണിയുടെ മേള കണ്ട്...
തീരങ്ങള്‍ തകതൈതോം ആടിടുമ്പോള്‍....
(തിരുവോണ)
ഓളത്തില്‍,താളത്തില്‍, തോളത്തു വെച്ചെന്റെ
ഓടം പോലങ്ങയെ ഓമനിക്കാം,പള്ളി-
ഓടം പോലങ്ങയെ ഓമനിക്കാം.....
(ആറ്റിലാന)

ആറുമുളയേറും ഭഗവാനേ..
അണിയോടം ഏറ്റി ഞാന്‍ വന്നീടുമ്പോള്‍...
(ആറുമുളയേറും)
കാമിച്ച ദേവനെ കാണാന്‍ കഴിഞ്ഞതില്‍
കരളൊരുക്കീടുന്നു വള്ളസദ്യ...എന്റെ-
കരളൊരുക്കീടുന്നു വള്ളസദ്യ......
(ആറ്റിലാന)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts