തെക്കുന്നു വന്നാലും വടക്കുന്നു വന്നാലും
ഗ്രാമീണഗാനങ്ങൾ വാല്യം I
Thekkunnu Vannalum Vadakkunnu Vannalum (Grameena Gaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവിദ്യാധരൻ
ഗാനരചനമുല്ലനേഴി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:40.


തെക്കുന്നു വന്നാലും വടക്കുന്നു വന്നാലും
തെയ്യത്തിനു ചെമ്മാനപ്പന്തല്
നച്ചത്രപ്പൂമാല മാറില്
ചെമ്പരത്തിപ്പൂ കണ്ണില് (നച്ചത്ര )
(തെക്കുന്നു )

തട്ടകത്തുള്ളോര്ക്ക്ം‌ തമ്പ്രാക്കളായോര്ക്ക്
കാട്ടിലും നാട്ടിലും പൊന്ന് (തട്ടക X 2)
കാടിന്റെ മക്കള് വേട്ടപ്പണ്ടങ്ങള്
കത്തുന്നോരുള്ളിന്റെ കണ്ണ് (കാടിന്റെ )
(തെക്കുന്നു )

പടരുന്ന തീയ് അടിയാന്റെ ഉയിര്
പകയാളിപ്പടരുന്ന മണ്ണ് (പടരുന്ന X 2)
ഒരു തുടം പോരാ ഒരു കുടം ചോര
കുരുതിക്കിളം മെയ്യ് താ തെയ് (ഒരു തുടം )
(തെക്കുന്നു X 2)
നച്ചത്രപ്പൂമാല മാറില്
ചെമ്പരത്തിപ്പൂ കണ്ണില്
നച്ചത്രപ്പൂമാല മാറില്
ചെമ്പരത്തിപ്പൂ കണ്ണില്

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts