കെയക്കെ മാനത്തെ
ഗ്രാമീണഗാനങ്ങൾ വാല്യം I
Keyakke Maanathe (Grameena Gaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവിദ്യാധരൻ
ഗാനരചനമുല്ലനേഴി
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:36.

കെയക്കേ മാനത്തെ മലമേലെ
കേക്കുന്നൊരു തമരടി
കറുത്ത കാലം വെളുപ്പിക്കും
കതിരോന്റെ ചിറകടി (കെയക്കേ )

മല തുരന്നു മല തുരന്നൊരു
പുഴയൊഴുകുന്നു
കളകളങ്ങള്‍ കളകളങ്ങള്‍
പൂവിരിയുന്നു (മല )

ആര്‍പ്പുയര്‍ന്ന തീരത്ത്
വേര്‍പ്പ് നീര് വീണേ
വേര്‍പ്പ് വീണ നേരത്ത്
തീപ്പുകയുയര്‍ന്നേ (ആര്‍പ്പു)
(കെയക്കേ … X 2)

വേല നാളെ എന്നരുതേ
വെള്ളിലം കിളിയേ
വേല വേല വേല ലോകം
തിളതിളങ്ങുന്നു ആ – (വേല )
(കെയക്കേ … X 2)

മാനമൊന്ന് ഭൂമിയൊന്ന്
മനസ്സിലുള്ള മോഹമൊന്ന്
മാനവന്റെ വീറു കണ്ടു
മാമലകള്‍ മാറിയെന്നു (മാനം )
(കെയക്കേ … X 2)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts