കൊട്ടാരക്കരയിലെ
വിഘ്നേശ്വരം (വോ. 1)
Kottarakkarayile (Vighneswaram Vol 1)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: June 14 2021 04:42:05.
കൊട്ടാരക്കരയിലെ ശ്രീമഹാഗണപതിക്ക്
അപ്പം മൂടല്‍ വഴിപാട്...
തുമ്പിക്കരം ചേര്‍ത്തിട്ടെന്നെ ഇമ്പമോടു തലോടുമ്പോൾ
തുമ്പമെല്ലാം ഒടുങ്ങൊടുങ്ങ്..
മനസ്സേ എന്‍പുരാനേ തൊഴുതുറങ്ങ്...

അഞ്ജനത്തിന്‍ പ്രഭയാര്‍ന്ന ബാലരൂപമടിയെന്റെ
അന്തരംഗേ വിളങ്ങേണം....
നെറ്റിയിലെ പതക്കത്തിലുദിക്കുന്ന സൂര്യനെന്‍റെ
തെറ്റു കുറ്റം തിരുത്തേണം..
കാന്തിയേറും കഴുത്തില്‍ സ്വര്‍ണ്ണ രുദ്രാക്ഷങ്ങള്‍
കാല ദോഷം പൊറുക്കേണം..
നീ കണ്ടറിഞ്ഞു തുണയ്ക്കേണം..

ചിങ്ങമാസ ചതുര്‍ത്ഥിക്ക് മുന്നില്‍ വീണു തൊഴുമെന്റെ
ഖിന്നതകളൊഴിക്കേണം..
ഇഷ്ടവരമരുളുമെന്‍ ഈശ്വരന്റെ കഥ പാടി
ശിഷ്ടകാലം കഴിക്കേണം..
സര്‍വ്വവേദ പൊരുളായി വിഘ്ന വിനായകനു ഞാന്‍
സാഷ്ടാംഗം നമിക്കേണം
നീ സായൂജ്യമരുളേണം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts