പഴവങ്ങാടി
വിഘ്നേശ്വരം (വോ. 1)
Pazhavangadi (Vighneswaram Vol 1)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംനടഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2021 04:22:44.
പഴവങ്ങാടി ഗണപതിക്ക് പന്തീരായിരം ഏത്തം
പഴം മലര്‍ അവില്‍ അപ്പം കല്‍ക്കണ്ടം
പതിവായി പതിവായി നൈവേദ്യം

വിജയം നേടാന്‍ നീയെന്റെ
വിധിയുടെ വാളില്‍ തെളിയേണം
എതിരികളാകും ദുരിതങ്ങള്‍
എരിതീയ്ക്കുള്ളില്‍ ഒടുങ്ങേണം
വിഘ്നം സകലതുമൊഴിയേണം
ഭവ ദുഃഖമൊക്കെ സുഖമായി വരേണം

ശുഭകാരകനായി നീയെന്നും
ശ്രുതിയുടെ മണിയില്‍ മുഴങ്ങേണം
അഴലുകള്‍ മൂടിയ വഴി നീളെ
അദ്വൈത കിളി പാടേണം
തുമ്പിക്കൈയ്യാല്‍ തഴുകേണം
മമ തുമ്പമിമ്പമായി തീര്‍ത്തരുളേണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts