അറിയാതെ പോയ
ദനഹ
Ariyathe Poya (Danaha)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജസ്റ്റിന്‍ ഫ്രാന്‍സിസ് ചിറ്റിലപ്പള്ളി
ഗാനരചനശ്രീമംഗലം ശ്രീകുമാര്‍
ഗായകര്‍ഹരിഹരന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 15 2012 02:36:01.

അറിയാതെ പോയ പ്രണയമോ
പറയാതെ വന്ന വിരഹമോ..(2)
എന്നില്‍ അലിഞ്ഞ സ്വപ്നങ്ങൾ‌ക്കു്
കൂടുകൂട്ടാം ഹൃദയമേ....
അറിയാതെ പോയ പ്രണയമോ
പറയാതെ വന്ന വിരഹമോ....

പിന്‍നിലാവില്‍ നടനമാടും
ആതിരപ്പൂങ്കൊമ്പിലെ....(2)
താരകങ്ങള്‍ പൂക്കളില്‍
വരവേകി നില്‍ക്കും യാമമായ്
ഇഷ്ടമാണെന്നെന്റെ കാതില്‍
ആരുമറിയാതോതുവാന്‍
നേരമായില്ലേ....അനുരാഗമോതില്ലേ...
അറിയാതെ പോയ പ്രണയമോ
പറയാതെ വന്ന വിരഹമോ......(2)

എന്‍ കിനാവില്‍ തഴുകുമോരോ
സ്വർഗ്ഗമെഴുതും കാവ്യമേ...ആ...ആ...
(എന്‍ കിനാവില്‍...)
കാത്തിരിപ്പിന്‍ വിങ്ങലില്‍
കനിവേകി നില്‍ക്കും തിങ്കളേ
എന്നിലലിയാൻ‌ എന്നു വരുമെന്‍
കാതില്‍ മെല്ലെ ചൊല്ലുമോ...
നേരമായില്ലേ..അവളിന്നുമണയില്ലേ...
(അറിയാതെ പോയ...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts