ദീപമേ
സത്യനായക
Deepame (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍പി ജയചന്ദ്രൻ ,പി സുശീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 18:21:04.

ദീപമേ ദീപമേ
വിശ്വത്തിൻ പ്രകാശമേ പ്രദീപമേ
മാർഗ്ഗമേ കൂരിരുൾ നീക്കിടും പ്രകാശമേ
ജീവനേ തേജസ്സേ മഹാജ്യോതിസ്സേ

അമേയനാം പരാപാരൻ ഈശനേക സോനുവായ്
യുഗയുഗാന്തരങ്ങൾക്കും ആദിയിൽ ജാതനായ്
നിത്യനാം പിതാവിങ്കൽ സത്യമായ് ഭവിച്ചവൻ (2)
ജ്യോതിസ്സിൽ നിന്നുള്ള ജ്യോതിസ്സായ് വന്നവൻ (2)
അകൃഷ്ടനും സൃഷ്ടികൾക്കു സത്യമാം പ്രകാശവും
അങ്ങു താൻ സമസ്തവും മാർഗ്ഗമേ പ്രദീപമേ
ജീവനേ തേജസ്സേ മഹാജ്യോതിസ്സേ

തപദിവ്യ ബോധന സഞ്ചയം ഗ്രഹിക്കുവാൻ
മാമക മാനസം ദീപ്തമാക്കിടേണമേ (2)
വചനത്തിൻ സാക്ഷിയായ് തീരുവാൻ എനിക്കു നീ (2)
വരനിര ചൊരിയുക പരമപ്രകാശമേ
(ദീപമേ ദീപമേ..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts