മഞ്ഞിൽ കുളിച്ച
സത്യനായക
Manjil Kulicha (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ജെന്‍സി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 18 2012 05:26:24.
 
മഞ്ഞില്‍ കുളിച്ച മലമുകലില്‍
പൊന്തി കളിക്കും വെണ്മുകിലേ
കാറ്റിന്നലയില്‍ കടലിന്‍ തിരയില്‍
സുവിശേഷസന്ദേശമെത്തിക്കൂ
(മഞ്ഞില്‍ )

ഗിരിഗീതയിലെ വ്യാഖ്യാനങ്ങള്‍
‌ഉപദേശമായി തന്ന ഗുരുനാഥാ
(ഗിരിഗീതയിലെ )
പശ്ചാത്തജീത്യം പാപംത്യജീത്യം
നേടുന്നു നിന്നിലാനന്ദം
മഞ്ഞില്‍ കുളിച്ച മലമുകളില്‍
പൊന്തി കളിക്കും വെണ്മുകിലേ
കാറ്റിന്നലയില്‍ കടലിന്‍ തിരയില്‍
സുവിശേഷസന്ദേശമെത്തിക്കൂ

നിര്‍മ്മലഹൃദയര്‍ക്കനശ്വരഭാഗ്യം
അവകാശമായി തന്ന ജഗതീശാ
(നിര്‍മ്മല )
സത്യം പുണര്‍ന്നും സ്നേഹം നുകര്‍ന്നും
ഞങ്ങള്‍ വരുന്നു പിന്നാലെ
(മഞ്ഞില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts