ചൈത്രരാവിന്‍
ഫ്ലവേഴ്സ്
Chaithraraavin (Flowers)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംസ്റ്റിനീഷ് ഇഗ്നൊവ്
ഗാനരചനശ്രീമംഗലം ശ്രീകുമാര്‍
ഗായകര്‍സൂരജ് സന്തോഷ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 20 2012 03:59:36.

ചൈത്രരാവിന്‍ നിലാവില്‍ നീ ഒരുങ്ങി നില്‍ക്കേ
നിന്റെ മുഖം കണ്ടാ പനിമതി ഒളിച്ചിരുന്നു
താമര പോലും അന്നാ മേനി കണ്ടു തളര്‍ന്നിരുന്നു...
ചൈത്രരാവിന്‍ നിലാവില്‍ നീ ഒരുങ്ങി നില്‍ക്കേ
നിന്റെ മുഖം കണ്ടാ പനിമതി ഒളിച്ചിരുന്നു
താമര പോലും അന്നാ മേനി കണ്ടു തളര്‍ന്നിരുന്നു...
ചൈത്രരാവിന്‍ നിലാവില്‍ നീ ഒരുങ്ങി നില്‍ക്കേ....

വാകപൂക്കുമ്പോൾ തെന്നല്‍ പാടിയെത്തുമ്പോള്‍
എന്നും ഗാനമായെന്നില്‍ നിന്റെ ഓര്‍മ്മ പുല്‍കുന്നു...
(വാകപൂക്കുമ്പോൾ...)
ദൂരെ പഞ്ചമങ്ങള്‍ പാടി നില്‍ക്കും പാതിരാക്കിളിയേ
കാതില്‍ കളികള്‍ ചൊല്ലി ചാരെ നില്‍ക്കാന്‍ നേരമായില്ലേ....
ചൈത്രരാവിന്‍ നിലാവില്‍ നീ ഒരുങ്ങി നില്‍ക്കേ....

ആറ്റിറമ്പിൽ പൂക്കൈത കാറ്റിലാടുമ്പോള്‍
എന്നും എന്റെ മോഹങ്ങള്‍ മെല്ലെ തൊട്ടുണര്‍ത്തുന്നു...
(ആറ്റിറമ്പിൽ...)
അന്നു കണ്ട നാളില്‍ നാണമോടെ പോയ്‌ മറഞ്ഞില്ലേ...
ഇന്നും രാഗമായ് വന്നെന്നിലലിയാന്‍ നേരമായില്ലേ...
(ചൈത്രരാവിന്‍ നിലാവില്‍....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts