പഞ്ചമക്കിളി
ഫ്ലവേഴ്സ്
Panjamakkili (Flowers)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംസ്റ്റിനീഷ് ഇഗ്നൊവ്
ഗാനരചനശ്രീമംഗലം ശ്രീകുമാര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 20 2012 03:59:00.

തെയ് താരക തിത്താര താരക
തെയ് താരക തിത്താര താരക
തെയ് തെയ് താരക തിത്താര താരാ താ...(2)

പഞ്ചമക്കിളി പാടും പൂവണിപ്പൊന്‍ ചിങ്ങവും
ആവണിപ്പൂക്കളും മോഹിക്കുന്നു
തിരുവോണം വന്നല്ലോ..തിരുമാന്ധാം കുന്നിലെത്താന്‍
ഇനി നീയും പോരില്ലേ..ഉത്രാടപ്പൂവേ...ഉത്രാടപ്പൂവേ...
പഞ്ചമക്കിളി പാടും പൂവണിപ്പൊന്‍ ചിങ്ങവും
ആവണിപ്പൂക്കളും മോഹിക്കുന്നു....

പൂവനിയില്‍ പൂക്കളിറുക്കി പൂക്കൂടകള്‍ നിറയുകയായ്
പൂവിളികള്‍ ഉയരുകയായ്...
നാടെങ്ങും ആഘോഷത്തിന്‍
പൊലിയോ പൊലി പൂപ്പൊലി പാടുകയായ്‌
(പൂവനിയില്‍ പൂക്കളിറുക്കി...)
കോലമയിലാടുന്നോരഴകാര്‍ന്ന നാടു്...
ഹരിതമുഖമാമെന്‍ പ്രിയനാടു്...ഓ....
(കോലമയി....)

തെയ് താരക തിത്താര താരക
തെയ് താരക തിത്താര താരക
തെയ് തെയ് താരക തിത്താര താരാ താ...(2)
പഞ്ചമക്കിളി പാടും പൂവണിപ്പൊന്‍ ചിങ്ങവും
ആവണിപ്പൂക്കളും മോഹിക്കുന്നു....

പൂ വിരിയും പൂമലമേലേ പൊന്‍താരകമണയുകയായ്
പുലരികളില്‍ പൂമഴയായ്
വാസന്തം ആമോദത്തില്‍
പൊലിയോ പൊലി പൂപ്പൊലി പാടുകയായ്‌
(പൂ വിരിയും...)
ആവേശം നിറയുന്ന മലയാളനാടു്...
സുമവനികള്‍ പാടും പ്രിയനാടു്....ഓ...
(ആവേശം നിറയുന്ന...)

തെയ് താരക തിത്താര താരക
തെയ് താരക തിത്താര താരക
തെയ് തെയ് താരക തിത്താര താരാ താ...(2)
(പഞ്ചമക്കിളി പാടും...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts