അത്താഴപ്പൂജ
ശ്രീരാമ ചൈതന്യം
Athazhapooja (Sreerama Chaithanyam)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനപ്രദീപ് ഇരിഞ്ഞാലക്കുട
ഗായകര്‍ശ്യാം ധര്‍മന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2012 07:37:59.
 

അത്താഴപ്പൂജശേഷം അണഞ്ഞൊരു വിളക്കിനു
പട്ടാഭിഷേകം കാണാന്‍ മനം കൊതിച്ചു
(അത്താഴപ്പൂജശേഷം )
കേളികൊട്ടുണരുന്ന കിഴക്കേ നടപ്പുര
സാകേതമായു് തീരാന്‍ നോമ്പു നോറ്റു (2)
(അത്താഴപ്പൂജശേഷം )

എന്നുള്ളം പിടയുന്നു ഭഗവാനേ കനിയേണേ
പാപങ്ങള്‍ തീര്‍ന്നൊഴിയാന്‍
ഒരു നേരം ഭരതന്റെ സവിധത്തില്‍ ജപമാല
കൊര്‍ത്തൊന്നു സ്തുതി ചൊല്ലുവാന്‍
തിരശ്ശീല ഉയരുമ്പോള്‍ ഉണരുന്നു ദേവാ
ആഹ്ലാദത്തിന്‍ അലകള്‍
(തിരശ്ശീല )
രാമചൈതന്യം നിറവായി
ഭരതമിഴികളോ നിറയാനായു്
ഖേദമാനസം കരയാനായി ഭരതാ ദേവാ
(അത്താഴപ്പൂജശേഷം )

കുന്നോളം പൂ ചൂടി പൂമാസം വരവായി
ശ്രീപാദുകം തൊഴുവാന്‍
മനം നൊന്തു കേഴുമ്പോള്‍ വലംശംഖം മുഴങ്ങുമ്പോള്‍
കാരുണ്യമേ അരികേ
പകല്‍ ചാരുതീര്‍ത്ഥത്തില്‍ തേടുന്നു ദേവാ
എന്‍ ഭാഗ്യതാരകത്തെ
(പകല്‍ )
അരികെ നിന്നെന്നില്‍ ഇരുളേകി
പാപജന്മമായി പൊലിയാനായു്
എന്‍ ദിനങ്ങെന്നില്‍ പ്രിയനായി മൊഴിയൂ സ്വേമീ
(അത്താഴപ്പൂജശേഷം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts