ചാഞ്ചക്കം
കാവ്യദളങ്ങള്‍
Chaanchakkam (Kavyadalangal)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംട്വിന്‍സ് ട്യൂണ്‍സ്
ഗാനരചനകാവ്യ മാധവന്‍
ഗായകര്‍റിമി ടോമി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 24 2012 10:24:36.

ചാഞ്ചക്കം ആടുന്ന പൊന്നേ കണ്മണിയേ....
കിന്നാരം ചൊല്ലാനായ് പോരൂ എന്‍ കൂടെ...
ചാഞ്ചക്കം ആടുന്ന പൊന്നേ കണ്മണിയേ....
കിന്നാരം ചൊല്ലാനായ് പോരൂ എന്‍ കൂടെ...
അങ്കുണി തുങ്കുണി ഓടി നടക്കും ഓമല്‍ക്കുടമല്ലേ...
പമ്മിപ്പമ്മി വന്നെൻ കവിളില്‍ ഉമ്മ തരില്ലേ നീ..
ആലോലം ആടാനായ് മുത്തേ നീ വായോ....
താലോലം പാടിപ്പാടി ആന കളിക്കാലോ....
(ചാഞ്ചക്കം ആടുന്ന....)

അണ്ണാറക്കണ്ണാ....തത്തി തത്തി മറയല്ലേ...
കണ്ണാരം പൊത്താന്‍ എന്‍ വാവയ്ക്കൊപ്പം കൂടാമോ
കോലായിത്തട്ടില്‍ കൂട്ടിലുറങ്ങും തത്തമ്മേ
കാട്ടായിക്കാട്ടും എന്‍ കുട്ടനു വേണ്ടി പാടൂ നീ
നീയെന്‍ കരം പിടിച്ചു് പിച്ച നടന്നിടുമ്പോള്‍
നിന്‍ കാൽ‌ത്തളകൾ കിലുങ്ങുന്നേ....
നീയെന്‍ കരം പിടിച്ചു് പിച്ച നടന്നിടുമ്പോള്‍
നിന്‍ കാൽ‌ത്തളകൾ കിലുങ്ങുന്നേ....
അപ്പൂപ്പന്‍ താടിയെ ഓടിപ്പിടിക്കാല്ലോ..
മാമുണ്ണാന്‍ ഓടി നീ വായോ....
(ചാഞ്ചക്കം ആടുന്ന....)

കുമ്മാടി മേട്ടില്‍ കൂടു വെച്ചൊരു കുയിലമ്മേ
പയ്യാരം ചൊല്ലാന്‍ പയ്യെപ്പയ്യെ പോരാമോ
മഞ്ചാടിക്കുന്നില്‍ മണ്ണപ്പം ചുട്ടു കളിക്കാലോ
തൈമാവിന്‍ കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടി ആടാം
വാനം ചുകചുകന്നു...താരം വിളിച്ചു ചൊല്ലി
മാമന്‍ വിരുന്നു വരാന്‍ നേരമായീ...
വാനം ചുകചുകന്നു...താരം വിളിച്ചു ചൊല്ലി
മാമന്‍ വിരുന്നു വരാന്‍ നേരമായീ...
എന്നുണ്ണീ ഓടി വാ....ചാഞ്ചക്കം മറിയാതെ
അമ്മേടെ മടിയില്‍ ചാഞ്ഞുറങ്ങു്.....
രാരീ രാരാരോ.....രാരീ രാരാരോ...
രാരീ രാരാരോ.....രാരീ രാരാരോ...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts