മെല്ലെ മെല്ലെ
കാവ്യദളങ്ങള്‍
Melle Melle (Kavyadalangal)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംകാവ്യ മാധവന്‍
ഗാനരചനകാവ്യ മാധവന്‍
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 24 2012 10:31:30.

മെല്ലെ മെല്ലെ മെല്ലെ ഒന്നു വായോ
കാറ്റായ് ഇളം കാറ്റായ് നീ...
കൊഞ്ചി കൊഞ്ചി കൊഞ്ചി ഒന്നു വായോ
ഈ മടിയില്‍ ചാഞ്ഞുറങ്ങുവാന്‍...

ആകാശക്കോണിലായ് ഒരു മേഘപാളിയില്‍
ആരോ പറത്തിയ തൂവാല പോലെ...
(ആകാശക്കോണിലായ്....)
പ്രണയം തുളുമ്പും നിലാവിനെ നീ മെല്ലെ
മേഘമേ കൈകളാല്‍ മൂടിടല്ലേ....
ആ...പ്രണയം തുളുമ്പും നിലാവിനെ നീ മെല്ലെ
മേഘമേ കൈകളാല്‍ മൂടിടല്ലേ........
(മെല്ലെ മെല്ലെ.....)

പൂഞ്ചോല പാടുന്നു അനുരാഗ ഗീതം
തെന്നലൊരുക്കുന്നു..ലയ താള മേളം
ആ...ആ...ആ.....
(പൂഞ്ചോല പാടുന്നു...)
സുഗന്ധം പകരും നിലാവില്‍ നീ തുളുമ്പിയ
പ്രേമമാം തോപ്പിലെ ഹിമകണം ഞാന്‍....
(മെല്ലെ മെല്ലെ.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts