തീരത്തെ തേടുന്നു
ഒറ്റയ്ക്ക് നിന്നെയും നോക്കി
Theerathe Thedunnu (Ottakku Ninneyum Nokki)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഉമ്പായി
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 23 2012 04:56:52.

തീരത്തെ തേടുന്നു തിരയുടെ ദാഹം
കാമിനിയെ തേടുന്നു കാമുക മോഹം(2)
മാനത്തു മേവുന്ന ദേവതമാരെല്ലാം
മണ്ണിലിറങ്ങുന്ന പ്രണയപ്രവാഹം
മണ്ണിലിറങ്ങുന്ന പ്രണയപ്രവാഹം
(തീരത്തെ തേടുന്നു….)

ആലാപനത്തെയും അമൃതാംഗി മാറ്റുന്ന
പേലവഗസലിന്റെ ലാളനങ്ങൾ (2)
മാനസനൊമ്പരം മായ്ചു കളയുന്ന
മന്ദാരപ്പൂക്കൾ തൻ സൗരഭങ്ങൾ
മാസ്മര സ്വപ്നത്തിൻ മാലേയങ്ങൾ
(തീരത്തെ തേടുന്നു….)

സാരസ്വതാമൃതം ചുണ്ടിൽ തുളിക്കുന്ന
സംഗീത കൈവല്യ ബുദ്ബുദങ്ങൾ (2)
ജീവന്റെ തന്ത്രിയിൽ സ്വരമാല കോർക്കുന്ന
പാലവ നിർവാണ പാൽക്കുടങ്ങൾ
കല്യാണ സൗഗന്ധികപൂവുകൾ

ഉമ്പായി പാടുന്ന കേച്ചേരി പാട്ടുകൾ
ഇമ്പം തുളുമ്പുന്ന തേൻ കുടങ്ങൾ (2)
മായാത്ത ചിത്രങ്ങൾ മനസ്സിൽ വരയ്ക്കുന്ന
മാസ്മേര മാലേയ ഗസൽ സുമങ്ങൾ
മാസ്മര മാലേയ ഗസൽ സുമങ്ങൾ
(തീരത്തെ തേടുന്നു….)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts