വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | കെ കെ ആന്റണി |
ഗാനരചന | ഫാ ആബേൽ സി എം ഐ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 18 2012 03:54:54.
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു നാകലോകനാഥനീശോ എഴുന്നള്ളുന്നു മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു (എഴുന്നള്ളുന്നു ) ബെത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം ജൂര്‍ദയായില്‍ കതിരു വീശിയ പരമദീപം ഉന്നതത്തിലു് നിന്നിറങ്ങിയ ദിവ്യ ഭോജ്യം മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗ ഭോജ്യം (എഴുന്നള്ളുന്നു ) കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍ കടലിന്റെ മീതേ നടന്നു പോയവന്‍ മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി മനമിടിഞ്ഞ രോഗികള്‍ക്കു സൗഖ്യമേകി (എഴുന്നള്ളുന്നു ) വഴികളേ പുതിയ മലരുകളണിഞ്ഞീടുവിന്‍ മനുജരേ മഹിത ഗീതികള്‍ പൊഴിഞ്ഞീടുവിന്‍ വൈരവും പകയുമെല്ലാം മറന്നീടുവിന്‍ സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍ (എഴുന്നള്ളുന്നു ) | |