മകരവിളക്ക് കണ്ട് മനം
മകരദീപം വോ 2
Makaravilakku Kanda Manam (Makaradeepam Vol 2)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംപ്രദീപ് ഇരിഞ്ഞാലക്കുട
ഗാനരചനപ്രദീപ് ഇരിഞ്ഞാലക്കുട
ഗായകര്‍പ്രദീപ് ഇരിഞ്ഞാലക്കുട
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2022 02:14:57.
മകരവിളക്ക് കണ്ട് മനം നിറഞ്ഞിറങ്ങുമ്പോൾ
മലയാള നാടു വെൺ ചാമരം വീശീ..
സ്വാമി മലയാള നാടു വെൺ ചാമരം വീശീ

ഉദിച്ചൊരു നക്ഷത്രം ഉത്രമല്ലോ...
ഉദയാസ്തമനങ്ങളെ നടയിലല്ലോ
ഉണരാത്ത മനസ്സിനും ഉണർവ്വു നൽകും
അവിടുത്തെ നാമമെൻ നാവിലല്ലോ..
നന്മകൾ വിതറും ചരിതമല്ലോ

ശരണം ശരണം അയ്യപ്പാ
ശരണം ശരണം തിരുചരണം
ശരണം ശരണം അയ്യപ്പാ
ശരണം ശരണം തിരുചരണം

പിൻവിളിയ്ക്കായി ഞാൻ കാതോർത്തു
പിരിയുവാൻ വയ്യെന്നു ഞാനറിഞ്ഞു
പകലവൻ പതിയേ വിളക്കണച്ചൂ...
പടിപതിനെട്ടിറങ്ങി വിതുമ്പി നിന്നൂ...
മൗനാനുവാദം വാങ്ങി യാത്ര കൊണ്ടൂ...

ശരണം ശരണം അയ്യപ്പാ
ശരണം ശരണം തിരുചരണം
ശരണം ശരണം അയ്യപ്പാ
ശരണം ശരണം തിരുചരണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts