വാ വാ കണ്ണാ
മായാമുകുന്ദം
Vaa Vaa Kanna (Maayamukundam)
വിശദവിവരങ്ങള്‍
വര്‍ഷം ലഭ്യമല്ല
സംഗീതംസജി വിനായകം ,കലേഷ്‌ കൃഷ്ണ
ഗാനരചനഅജയന്‍ സാഗാ
ഗായകര്‍ദുർഗ്ഗ വിശ്വനാഥ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 10 2021 03:21:27.
വാ വാ കണ്ണാ കരിമുകിൽ വർണ്ണാ
കളിയാടാനായി വരൂ കണ്ണാ...
ഗോക്കളെ മേച്ചു നടക്കാം
മുരളിക ഊതി രസിക്കാം
പുളിനത്തിൽ യമുനാ തീര നികുഞ്ചത്തിൽ

വെണ്ണ തരാം പാൽ കട്ടു തരാം ഒലപന്ത് മെടഞ്ഞു തരാം
മഞ്ഞ തുകിലല മേയും കാട്ടിൽ
കളിയാടാനായി നീ വാ വാ
കണ്ണാ... കോടകാർമുകിൽ വർണ്ണാ
നീ വാ വാ...

കിങ്ങിണിയരമണി താളത്തിൽ
കുഞ്ഞിക്കാലടി
തിങ്കളൊളി പൂപീലികളാടും
നർത്തനമാടൻ നീ വാ വാ
കണ്ണാ.....
കോടക്കാർമുകിൽ വർണ്ണാ നീ വാ വാ വാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts