കണ്ണകി പൊന്‍കണിയേ
മാ മഹിമ
Kannaki Ponaniye (Ma Mahima)
വിശദവിവരങ്ങള്‍
വര്‍ഷം ലഭ്യമല്ല
സംഗീതംകല്ലറ ഗോപന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍ഹരിത ഹരീഷ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 10 2021 03:17:21.
കണ്ണകി പൊൻകണിയേ..
കോവല തേൻകനീ...
കുംഭ വറുതി കത്തലിൽ
ഇത്തിരി വട്ട തണലു കൊതിച്ചിങ്ങെത്തിയതാണീ ദേവി
നിൻ തിരു സന്നിധിയിൽ
പടുകാല പിണി മാറ്റി തരണേ ദേവീ...
പടുകാല പിണി മാറ്റി തരണേ ദേവീ...

ഇളങ്കോ പാടിയ ചിലപ്പതികാര പാടലിലേ...
പാടലിലേ...നെരിപൊരുളേ...
ഇടമുലയുടെ ഇളം കണ്ണിലേ
ഹൃദയ തീനാളത്തിൽ
ഒരു നഗരം ചാമ്പലാക്കിയ സംഹാര താണ്ഡവ രൂപിണീ...
പടുകാല പിണി മാറ്റി തരണേ ദേവീ...
പടുകാല പിണി മാറ്റി തരണേ ദേവീ...

ചിലമ്പിലെ മാണിക്യ കിണുക്കത്തിലൊളിഞ്ഞ കത്തിണിയേ
സത്യമെഴും... ചരിതവതീ...
മധുരയകരചനകം നൊന്തിതേ അരമറിയാ കർമ്മത്താൽ
അവനിലും അനുതാപം കാട്ടിയ സ്നേഹാർദ്ര ഭാവ മനോഹരീ...
പടുകാല പിണി മാറ്റി തരണേ ദേവീ...
പടുകാല പിണി മാറ്റി തരണേ ദേവീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts