പൊന്മലർ ചെമ്പകം
ഹൃദി
Pon Malar Chempakam (Hridhi)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംനിഷാന്ത് തപസ്യ
ഗാനരചനരഞ്ജിത്ത് രമേഷ്
ഗായകര്‍ശ്രീകാന്ത് വിജയ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 10 2021 03:17:50.
പൊന്മലർ ചെമ്പകം പൂവിട്ട പാതയിൽ
പൂത്തു നിന്നീല്ലയോ നിന്റെ നാണം (2)
പറയാതെ പണ്ടേ പറഞ്ഞതോർക്കുന്നു നീ -2
പിരിയില്ല പിരിയില്ല നൂറു വട്ടം

നമ്മൾ മറയില്ല മറയില്ലൊരേറെ വട്ടം
പുലരികൾ നമ്മളാ പുഴയോടു കാതോർത്തു
പലനാളു തോൾതൊട്ടു ചേർന്നതല്ലേ
കൊലുസ്സിട്ട വിരലിനാൽ താളം പിടിച്ചെന്റെ

കൈകളിൽ ചെമ്മേ പുണർന്നതല്ലേ
കുഞ്ഞു തെന്നാലോ മാറിൽ പൊഴിഞ്ഞതല്ലേ
ഇലകളിൽ ചാറുന്ന മഴപോലെ നീയെന്റെ
ഉടലാകെ നീർത്തുള്ളി കോർത്തു തന്നു

പകൽ മാഞ്ഞ വഴികളിൽ താനെ വിതുമ്പുന്ന
പൂങ്കുയിൽ പാട്ടായ് തളർന്നു നിന്നു
ഇന്ന് നീ വരാ രാവിൽ തനിച്ചിരുന്നു -2 ( പൊന്മലർ ചെമ്പകം )







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts