കണ്ണനെ കാണാൻ
ലീലാ തരംഗം
Kannane Kaanaan (Leela Tharangam)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംകല്ലറ ഗോപന്‍
ഗാനരചനവിഭു പിരപ്പൻകോട്
ഗായകര്‍പി ജയചന്ദ്രൻ ,ഹരിത ഹരീഷ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 01 2021 16:23:46.
കണ്ണനെ കാണാൻ എന്തു വേണം
ഉണ്ണിയെ കാണാൻ എന്തു വേണം
കണ്ണൊന്നടച്ചാൽ നിന്നടുത്തെത്തും
നീല കാർമുകിൽ വർണ്ണനവൻ
പൊന്നോടക്കുഴൽ പീലിത്തിരുമുടി
ചെഞ്ചൊടി ശ്രീവത്സ മുദ്രയുമായി

ഇന്നവൻ വന്നാൽ എന്തു ഞാൻ നൽകും
ഇന്ദീവരദള നയനനായി
പാൽപ്പഴം പഞ്ചാര പഞ്ചാമൃതവും
നീയവനിന്നു കൊടുത്തീടണം
പാവം കുചേലൻ കൊടുത്തതു കല്ലവിൽ
ഗോപികമാരോ പാൽ വെണ്ണയും
മുപ്പാരു വാഴും മുകുന്ദനു നൽകുവാൻ
ഈ ജന്മമല്ലാതെ മറ്റെന്തു താൻ

എന്നടുത്തെത്തുമ്പോൾ എന്തു ഞാൻ ചോദിക്കും
തൃക്കൈ വെണ്ണയോ തിരുമുടിയോ
എന്തു ചോദിച്ചാലും ഇന്നവൻ നൽകീടും
ഇന്ദിരാ വല്ലഭനായ കൃഷ്ണൻ
അന്തണനും തൻ ഗുരുവിനുമേകി
ജന്മജന്മാന്തര പുണ്യ മോക്ഷം
അന്തവുമാദിയുമില്ലാത്ത ഈശ്വരാ
നിൻ തിരു ദർശനം ഏക വരം
നിൻ തിരു ദർശനം ഏക വരം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts