നിഴലിട്ടു പോയാലും
ഫോറെവർ
Nizhalittu Poyaalum (Forever)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംഅഖിൽ കെ നായർ
ഗാനരചനഎൻ അഖിൽ ഗീത്
ഗായകര്‍ആദർശ് പി ഹരീഷ് ,വിശാഖ് ചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2021 05:02:05.

നിഴലിട്ടു പോയാലും
നീയൊപ്പമുണ്ടെന്ന്
അതു ചൊന്നതാരോ
ഇടനെഞ്ചിൻ തുടിപ്പോ
മിഴി നിറഞ്ഞെന്നാലോ
മഴയായ് നീ മാറും
ആരാരും അറിയാതതു
മെല്ലെ തുടയ്ക്കും
ഇഴചേർന്നതെന്നാവോ
അറിയില്ലയെന്നാലും
മുറിയാത്ത സ്നേഹത്തിൻ
അണയായി നിൽക്കും നാം
അകലില്ലയെങ്ങെങ്ങും
ഉയിരുള്ള നാൾ
അകലില്ലയെങ്ങെങ്ങും
ഉയിരുള്ള നാൾ

തമ്മിൽ തമ്മിൽ കളിയാക്കും
തോളിൽ തട്ടി നടന്നിടും
ഇരവും പകലും കാറ്റായ് പാറിടും
ഒറ്റയ്ക്കൊന്നിനുമില്ലേലും
ഒരുമിച്ചായാൽ ഈ ലോകം
നേടാമെന്ന ധൈര്യമാണു നീ
ചുവടുകളിൽ പടർന്നൊരൂർജ്ജമാണ് സൗഹൃദം
അതുപോലില്ല ഒന്നുമൊന്നുമേ വരും

ഇടവും വലവും നോക്കാതെ
കട്ടയ്ക്കെന്തിനും ഉണ്ടാകും
പാളിപ്പോയാലൊരുമിച്ച് ചൂളിപ്പോന്നിടും
കയ്യിൽ കാശില്ലെന്നാകിൽ
കൈ നീട്ടാതെയറിഞ്ഞീടും
തന്നാലാവതിനപ്പുറമേകിടും
മനസ്സിതളുകളിൽ നിറഞ്ഞ ശോഭയാണ് സൗഹൃദം
അതുപോലില്ല ഒന്നുമൊന്നുമേ നിറം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts