വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | ആലപ്പി രംഗനാഥ് |
ഗാനരചന | പി സി അരവിന്ദന് |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | ഖരഹരപ്രിയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 27 2022 06:56:26.
തിരുപ്പറംക്കുന്നിൽ ശിവപ്പൊരുളാർന്നെൻ ഗുരുപരൻ വാണരുളുന്നൂ... ഉരുപുകൾ പേറും അറുമുഖനേ നിൻ തിരുകഴൽ ഞാൻ പണിയുന്നൂ മുരുകാ തിരുകുറൽ ഞാൻ നുകരുന്നൂ ജയ ജയ ശ്രീ ഗുഹനേ സുരസേനാ നായകനേ ജയ ജയ ഷണ്മുഖനേ ദേവയാനി നായകനേ വരരത്നപൂർണ്ണമാം സുരഗിരി തന്നുടെ തിരു ശൃംഗമല്ലയോ ഈ സത്യം പരിജനങ്ങൾക്കെന്നും സുരതരുവായിങ്ങു പരിലസിക്കില്ലയോ നീ നിത്യം ജയ ജയ ശ്രീ ഗുഹനേ സുരസേനാ നായകനേ ജയ ജയ ഷണ്മുഖനേ ദേവയാനി നായകനേ സുരവൃന്ദവൈരിയാം ശൂരപദ്മാദിയെ പരഗതി വരുത്തീ നിൻ ശക്തീ നിരുപമമായിടും സുരപദമേറ്റണേ തവപദമാശ്രിതം എൻ ഭക്തീ ജയ ജയ ശ്രീ ഗുഹനേ സുരസേനാ നായകനേ ജയ ജയ ഷണ്മുഖനേ ദേവയാനി നായകനേ | |