പഴമുതിർച്ചോലയിൽ
ശരവണ ഗീതങ്ങൾ
Pazhamudhircholayil (Saravana Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംകുറിഞ്ഞി
ഗാനത്തിന്റെ വരികള്‍
Last Modified: March 29 2022 10:30:06.
പഴമുതിര്‍ച്ചോലയിലെഴും വേലാ...
മുഴുമതിമുഖം തൊഴും ശിവബാലാ...
അഴകിനുമഴകാം വള്ളീമണവാളാ...
അണിയാന്‍ മണിമയ നൂപുര ചോലാ...

ഒരു കുളിര്‍കാറ്റായി ഇതിലേ ഒഴുകാന്‍
കഴിഞ്ഞീടുമെങ്കില്‍ സൗഭാഗ്യമായി
ഒരു പുലര്‍വേളയില്‍ തിരുമെയ്‌ തഴുകാന്‍
കനിഞ്ഞീടുമെങ്കില്‍ സായൂജ്യമായി
മുരുകാ ശ്രീ കുമരാ...
മുരുകാ ശ്രീ കുമരാ...

ഒരു കതിര്‍ പൂവായി ഇവിടെ വിരിയാന്‍
വഴിവന്നാകില്‍ എന്‍ പുണ്യമായി
പദതളിലതിലൊരു നിമിഷം പതിയാന്‍
വരമൊന്നേകില്‍ ഞാന്‍ ധന്യനായി...
മുരുകാ ശ്രീ കുമരാ...
മുരുകാ ശ്രീ കുമരാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts