ഏഴു സുന്ദര
സലാം യു എ ഇ
Ezhu Sundara (Salam UAE)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംമേതിൽ സതീശൻ
ഗാനരചനമേതിൽ സതീശൻ
ഗായകര്‍ശശി വള്ളിക്കാട് ,നിഖിൽ സതീശൻ ,അരുൺ ശശി ,വൈഷ്ണവി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 22 2020 15:52:56.
 ഏഴു സുന്ദര നാടൊരു മകുടം ചൂടിയ കൊടിയുടെ കീഴിൽ
ഏറുക മുന്നോട്ടെന്നൊരു മന്ത്രം പേറും കൊടിയുടെ കീഴിൽ
ഏഴുസ്വരങ്ങൾ ഇഴകിച്ചേർന്നൊരു തഴുകും ഗാനം പോലെ
ഏഴുനിറങ്ങൾ ചാലിച്ചെഴുതിയ അഴകിൻ ചിത്രം പോലെ
സ്വസ്ഥസുഭിക്ഷം സുരഭില മോഹന
വർണ്ണമനോഹരമാണിവിടം
ഏകം.... അനേകം.....
ഐക്യ അറബ് എമിരേറ്റ്സ്....
അഴകിൻ അറബ് എമിരേറ്റ്സ്.
സലാം സലാം യു ഏ ഈ.
സലാം സലാം യു ഏ ഈ..

അനുഭൂതികരം അബുദാബി..
അതിശയമല്ലോ ഹായ് ദുബായ്
ഊർജ്വസ്വലമായ് ഷാർജയുമൊപ്പം
ആർജവമോടെ അജ്മാനും
രസഭരസമ്മോഹനമതു റാസൽ
ഖൈമയു, മുമ്മൽ ഖ്വയിനും
ജോറായ് ഫുജൈറയുമൊപ്പം നിര നിര
നിറവിൻ നിറകുടമാണിവിടം
ഏകം.. അനേകം
ഐക്യ അറബ് എമിരേറ്റ്സ്....
അഴകിൻ അറബ് എമിരേറ്റ്സ്.
സലാം സലാം യു ഏ ഈ.
സലാം സലാം യു ഏ ഈ..

ദീർഘദിശയിൽ ചിന്ത പടർത്തിയ
പ്രതിഭാധനനാം ഷെയ്ഖ് സായെദ്
കണ്ടൊരു സ്വപ്നം പൂക്കൾ വിടർത്തി
പാരിതിലെങ്ങും പ്രസരിപ്പൂ..
ഈന്തപ്പനകൾ തഴുകിവരുന്നൊരു
കാറ്റിനു ചന്തസുഗന്ധം
കൊടിയടയാളപെരുമയിലിവിടം
സുകൃതം പൂക്കും സ്വർഗ്ഗം
ഏകം.. അനേകം
ഐക്യ അറബ് എമിരേറ്റ്സ്....
അഴകിൻ അറബ് എമിരേറ്റ്സ്.
സലാം സലാം യു ഏ ഈ.
സലാം സലാം യു ഏ ഈ..

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts