ആദി മാതാവൊരു
ആറ്റുകാൽ നിർമ്മാല്യം
Aadi Maathaavoru (Aattukaal Nirmalyam)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംവൈപ്പിൻ സുരേന്ദ്രൻ
ഗാനരചനമരുത്തംകുഴി രാമചന്ദ്രൻ
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 10 2021 10:51:36.
ആദിമാതാവൊരു പെണ്‍കൊടിയായി വന്നു
സന്ധ്യയ്ക്ക് കിള്ളിയാര്‍ തീരത്തില്‍
സുന്ദരാനനം ചാരുമന്ദസ്മിതം
സിന്ദൂരാരുണ ദിവ്യസ്വരൂപം
അമ്മേ.... അമ്മേ... ആ രൂപമെന്നും കണി കാണണം

മുല്ലുവീടിന്‍ പൂമുഖത്തില്‍
ചന്ദ്രബിംബമായി നീ വിളങ്ങുമ്പോള്‍
മായയാല്‍ അവിടുന്നു മറഞ്ഞോരാ
മായാപ്രഭാവം കാണേണം

പന്തലൊന്നില്‍ കുടിയിരുത്താന്‍
സ്വപ്ന ദര്‍ശനം നല്‍കുമ്പോള്‍
സര്‍വ്വമംഗളകാരിണിയാകുമെന്‍
ദേവി തന്‍ രൂപം കാണേണം

ആറ്റുകാലിന്‍ പുണ്യ ഭൂവില്‍
ആറ്റുനോറ്റു ഞാന്‍ എത്തുമ്പോള്‍
കാരുണ്യാമൃത വര്‍ഷിണിയാകുമെന്‍
അമ്മതന്‍ രൂപം കാണേണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts