ഞാറ്റുവേല പെണ്ണേ പെണ്ണേ
ഫാക്റ്റ് സോങ്ങ്സ്
Njattuvela Penne Penne (F.A.C.T Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 07 2020 05:23:55.

ഞാറ്റുവേല പെണ്ണേ....പെണ്ണേ...
ഞാറ്റുവേല പെണ്ണേ...
കാറ്റുപായ തോണിയിൽ നീ
കൊണ്ടുവന്നതെന്താണു്
കൊണ്ടുവന്നതെന്താണു്

പുന്നെല്ലിനു പൂങ്കുളിരോ
പൂവുകള്‍ക്കു പനിനീരോ
കര്‍ക്കിടത്തിനും മക്കള്‍ക്കും
പൊന്നാര മണിയോ...
പൊന്നാര മണിയോ...

പൂങ്കുളിരല്ലാ....പനിനീരല്ലാ...
പൂങ്കുളിരല്ലാ....പനിനീരല്ലാ...
പൊന്നാര മണിയല്ലാ...
ഫാക്ടിന്റെ വളപ്പുരയിൽ നിന്നും
യൂറിയാ...ഫാക്ടംഫോസ്,
കോംപ്ലക്സ്.....
സൂപ്പർ ഫോസ്ഫേറ്റ്....സൾഫേറ്റ്....

കാലവര്‍ഷം കാത്തുകിടക്കും പാടങ്ങള്‍
കാളകളിന്നലെ ഉഴുതുമറിച്ച പാടങ്ങള്‍
ഇടവപ്പാതിയില്‍ മുങ്ങിത്തോര്‍ത്തിയ പാടങ്ങള്‍
ഇത്രേം നാളും കാത്തിരുന്നതു നിന്നേയല്ലേ
പെണ്ണേ നിന്നേയല്ലേ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts