സത്യധർമങ്ങളെ
സർഗ്ഗ തീർത്ഥം
Sathyadharmangale (Sargga Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംകെ എം ഉദയൻ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2021 09:21:46.
 
സത്യധർമ്മങ്ങളെ നെഞ്ചേറ്റിലാളിയ്ക്കും സീതാപതേ ജയരാമാ.. (സത്യ)
ത്രേതായുഗത്തിൻ്റെ സൂര്യപ്രഭാവമായ് (2) തേരേറും രഘുരാമാ..
തൃപ്രയാറെഴും ശ്രീരാമാ..
രാമ രാമ രാവണാന്തക കോസലരാമാ..
രാഘവാ മനോഹരാ രാജീവനയനാ..

പ്രാണൻ്റെ തന്ത്രിയിൽ നേരിൻ്റെ ശ്രുതിമീട്ടി
പാരിനെ പാലിയ്ക്കും രഘുരാമാ.. (പ്രാണൻ്റെ)
വൃശ്ചികമാസത്തിൽ ഏകാദശി നോറ്റ് (2)
വന്നുവണങ്ങുന്നേൻ രാഘവാ..
തൃപ്രയാറപ്പന് നീരാട്ട്.. എൻ മാനസപ്പുഴയിൽ മീനൂട്ട്.. (രാമ)

ബ്രാഹ്മണിപ്പാട്ടിൻ്റെ തേനോലും ശീലുകൾ
നെഞ്ചിലെ സരയുവിൽ ഇളകുമ്പോൾ.. (ബ്രാഹ്മണി)
രാഗിലമാകുമീ രാമായണത്തിൻ്റെ (2) ഈണം പുണരണേ ശ്രീകരാ..
തൃപ്രയാറപ്പന് അമൃതേത്ത്.. പ്രണവപ്പുഴയിൽ നീരാട്ട്.. (സത്യ) (രാമ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts