ഒരു വട്ടം കൂടി
ദർശന മഞ്ജരി
Oru Vattam Koodi (Darshana Manjari)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനമാധവപ്പള്ളി ഈശ്വര ശർമ്മ
ഗായകര്‍സുദീപ് കുമാർ ,രവിശങ്കർ ,വിധു പ്രതാപ് ,എ ആർ വനമാലിദാസ് ,ജോബ് കുര്യൻ ,പാമ്പുമേക്കാട്ട് നാഗരാജൻ
രാഗംചെഞ്ചുരുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2024 15:08:18.
സ്വാമിയേ ശരണമയ്യപ്പാ
അയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ

ഒരുവട്ടം കൂടി പൊന്നു പതിനെട്ടാം പടിയേറി
തിരുമുൻപിൽ എത്തി നിൽപ്പൂ നാവിൽ നിൻ ശരണവുമായ്
ശബരിമല വാഴും ശരണമയ്യപ്പാ
ശബരിമല വാഴും ശരണമയ്യപ്പാ
സ്വാമി പൊന്നയ്യപ്പാ
ശബരിമലവാസാ പൊന്നയ്യപ്പാ

നിന്റെ പൂങ്കാവനമാകും പതിനെട്ടു മലകളും
കേറി ഞാൻ പിന്നിട്ടപ്പോൾ
തളർന്നതില്ല വൈദ്യനാഥസൂനു
അയ്യപ്പനേ നിന്റെ ചരണമെന്നും ശരണമായി
ഭവിക്കേണമേ നിന്റെ ചരണമെന്നും ശരണമായി
ഭവിക്കേണമേ

അഹങ്കാരനാളികേരമുടച്ചതിനുള്ളിലെ നറുനെയ്യാം ഉണ്മയങ്ങേക്കഭിഷേകം നടത്തി നിൽക്കേ
പരമാർത്ഥ ജ്ഞാനമാകും ശിഷ്ടഭാഗം നെയ്യെനിയ്‌ക്കങ്ങരുളേണം ഭഗവാനെ ശബരിഗിരിവാസാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

കന്നിമൂല ഗണപതിയ്ക്കു നാളികേരം ഹോമിച്ചു
മാളികപ്പുറത്തമ്മയേയും വണങ്ങി വന്നൂ
പടിയിറങ്ങാൻ നിൽക്കുമെന്റെ അവിൽ അൽപ്പം ഭുജിക്കുമോ
അറിവിന്റെ നിറവാകും ധർമ്മശാസ്താവേ..
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts