ജഗത് പിതാവിനെ
നമഃശിവായ
Jagath Pithaavine (Namashivaya)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 01 2022 10:16:22.
 ജഗത് പിതാവിനെ ജഗദംബികയെ
ജപിക്കൂ മനസ്സേ ജപിക്കൂ
ഉമാമഹേശ്വര മംഗള രൂപം
നിനക്കൂ നീയെന്നും നിന്നക്കൂ
(ജഗത് പിതാവിനെ...)

ലോകാനുഗ്രഹ ദായകര്‍ അവരുടെ
പാദ പരാഗങ്ങള്‍ ഉതിരുന്നു
അത് വേദങ്ങളായ് ശ്രുതി നാദങ്ങളായ്
ജീവജാലങ്ങളായ് ചിറകടിക്കുന്നു
ശിവ ലീലയില്‍ ഉലകങ്ങള്‍ തളിര്‍ക്കുന്നു
(ജഗത് പിതാവിനെ...)

നിഖില ചരാചര പാലകര്‍ അവരുടെ
നിര്‍മ്മല ഭാവന ഉണരുന്നു
ഗിരി ശൃംഗങ്ങളായ് ജനി ബിംബങ്ങളായ്
കാല സംഗീതമായ് അവ ഭവിക്കുന്നു
ശിവ മംഗള താണ്ഡവം ജയിക്കുന്നു
(ജഗത് പിതാവിനെ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts