അത്തം ചതുർത്ഥിക്കാനർത്ഥം
വിഘ്‌നേശ്വരം [വോ II]
Atham Chathurthikkanartham (Vighneshwaram [Vol II])
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2021 09:10:11.
അത്തം ചതുർത്ഥിക്കനർത്ഥം
ചന്ദ്ര ദര്‍ശനം മുത്തശ്ശി ചൊല്ലി
കൃഷ്ണന്‍ സ്യമന്തകം മോഷ്ടിച്ച കഥയും
വിഘ്നേശ്വരാ നിന്റെ ശാപാല്‍

അഷ്ടദിക്ക് പാലകര്‍ക്കൊപ്പം
മറ്റു സത്വരാം ദേവന്‍മാര്‍ എത്തി
ഗണപതി പിറന്നാള്‍ ആറാടി
ഒരു ശിശുവായി നീ കഴിച്ചൂ

കളിയില്‍ കാല്‍തെറ്റി വീണു
നിന്നെ കളിയാക്കി ചന്ദ്രന്‍ ചിരിച്ചൂ
അണപൊട്ടി ഉയരുന്നൊരമര്‍ഷവും പേറി നീ
ഒരു ശാപം ചന്ദ്രനു നല്‍കി

അരുതാരുമീ ദിനം കാണരുതീ
പനിമതി ബിംബം കഠോരം
ഒരു കാര്യമില്ലാ കളങ്കമേല്‍ക്കും
ഇതു തന്നെയെന്നും ചതുർത്ഥി ന്യായം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts