ശ്രീ വിശ്വാഗിഗ്ന
വിഘ്‌നേശ്വരം [വോ II]
Sree Viswagighna (Vighneshwaram [Vol II])
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: March 31 2021 06:43:45.
ശ്രീ വിശ്വ വിഘ്ന വിനാശകനേ.....
ശ്രീ സിദ്ധി ബുദ്ധി പ്രദായകനേ.....
ശ്രീ സത്യ ധര്‍മ്മ വിരാജിതനേ.....
ശ്രീ ഭക്ത വരദ സുശോഭിതനേ.....
ഓം ഗം ഗണപതയെ നമ:

ശ്രീ പാര്‍വതിതനയ കുംഭോദരായ നമ:
ഗംഗാധരസുത സന്താപ സംഹാരക
ശ്രീ പാര്‍വതിതനയ കുംഭോദരായ നമ:
ആ...

അഗ്നിസ്പുലിംഗങ്ങള്‍ നിന്‍ ഹോമകുണ്ഡത്തിൽ
മൃത്യുഞ്ജയത്തിനായി ഹവിര്‍ഭാവമേല്‍ക്കുമ്പോള്‍
വിഘ്നങ്ങള്‍ തീര്‍ക്കുന്ന നൃത്ത മണ്ഡപങ്ങളില്‍
സച്ചിദാനന്ദനാകും നിൻ മൃദംഗധ്വനികള്‍

സത്യ ധര്‍മ്മക്ഷേമ തല്‍പ്പരന്‍ ഭഗവാന്‍റെ
ഇഷ്ടജനങ്ങളാകും അടിയങ്ങള്‍ക്കവിടുത്തെ
ഭക്തി വര്‍ദ്ധിക്കുവാന്‍ വരമരുളീടണം
സുബ്രഹ്മണ്യ സഹോദരാ മല്‍ പ്രഭോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts