പൂവനങ്ങൾക്കറിയാമോ
സ്വർഗ്ഗം നാണിക്കുന്നു
Poovanangalkkariyaamo (Swargam Naanikkunnu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ലീല
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2020 06:56:15.
 
പൂവനങ്ങൾക്കറിയാമോ,ഒരു 
പൂവിൻ വേദന,പൂവിൻ വേദന.
  പൂവനങ്ങൾക്കറിയാമോ,ഒരു
 പൂവിൻ വേദന,പൂവിൻ വേദന.

ഓടക്കുഴലിന്നെന്തറിയാം
 പാടും കരളിൻ തേങ്ങലുകൾ. 
ഓടക്കുഴലിന്നെന്തറിയാം 
പാടും കരളിൻ തേങ്ങലുകൾ.
പൂത്തു പിന്നെയുമീമലർവാടി 
പുല്ലാംകുഴലുകൾ പാടി.    
(പൂവനങ്ങൾ............)

കാനനഹൃദയം കാണാതെ 
ഞാനൊരു പനിനീർച്ചെടി നട്ടു. 
കാനനഹൃദയം കാണാതെ 
ഞാനൊരു പനിനീർച്ചെടി നട്ടു.
മിഴിനീർ വീണു കിളിർത്തു 
പിന്നെയൊരഴകിൻ തേന്മലർ പൂത്തു.                                
(പൂവനങ്ങൾ............)

പുഞ്ചിരി വിടരും മുൻപേ, നിന്നെ
 പിഞ്ചിയെറിഞ്ഞു പൂവേ. 
പുഞ്ചിരി വിടരും മുൻപേ, നിന്നെ 
പിഞ്ചിയെറിഞ്ഞു പൂവേ. 
മിന്നും മാലയും ഇന്നലെ നൽകിയ 
കന്നിനിലാവിൻ കൈകൾ.                                
(പൂവനങ്ങൾ............)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts