നീഹാര ഗിരിമേവും
ശ്രീ നവദുർഗ്ഗ
Neehaara Girimevum (Sree Navadurga)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എസ് ബാലമുരളി
ഗാനരചനജി കെ നന്ദനം
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംസുമനേശ രഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: October 16 2023 16:10:31.
വന്ദേ ഭഗവതീം
ദുർഗ്ഗാ മഹേശ്വരീം
ധർമ്മാർത്ഥ കാമ മോക്ഷ പ്രദായിനീ
ഈശ്വരീ അവനി തൻ പുണ്യമായി
അന്തിക്കടവിലെഴും നവഭാവ പ്രഭാർതിത രൂപിണീം
സുരേശ്വരീ...

നീഹാര ഗിരിമേവും നിഗമമയീ...
നവദുർഗ്ഗാ രൂപിണി ശൈലപുത്രീ...
നാവേറും നിൻ നാമ ജപമന്ത്ര ധ്വനിയാൽ
നാളോളമേകുന്നു വരദാഭയം
ദേവീ നിത്യാനന്ദകരീ ശുഭ കാമിനീ...

നവരാത്രി നാളിലെ ദേവീ പ്രഭാവത്തിൽ
നിറയുന്നൊരാദി സ്വരൂപിണിയായി
സതിയായി ശിവമെയ്യിൽ പാതിയായി അമ്മാ
ജന്മാന്തരത്തിലോ പാർവ്വതിയായി
സർവ്വ ശോകങ്ങളാറ്റിടും ശാംഭവിയായി

കമല ശൂലധരി ഋഷഭാരൂഢി
ഗർവ്വതാപ ഹരി ഹൈമവതീ
അമര വൃന്ദ പരിസേവിത മാതേ
ശക്തി സ്വരൂപിണി പാഹി സദാ...

ധ്യാനിപ്പോർക്കെന്നുമേ ചിരകാല മൂർത്തിയായി
ചാരത്തു വന്നെത്തും ഈശ്വരിയായി
ചിത്ത പ്രപഞ്ചത്തിൽ മുക്തി പാഥേയമായി
അവതാര മഹിമതൻ ജ്യോതിയായി...
എന്നും പുണ്യപ്രവാഹിനി ഗംഗയായി...

കമല ശൂലധരി ഋഷഭാരൂഢി
ഗർവ്വതാപ ഹരി ഹൈമവതീ
അമര വൃന്ദ പരിസേവിത മാതേ
ശക്തി സ്വരൂപിണി പാഹി സദാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts