എവിധം പോയാലും
ശാസ്‌താമൃതം
Evidham Poyaalum (Shaasthaamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംമലയമാരുതം
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2024 14:58:21.
എവ്വിധം പോയാലും എവിടെ തിരിഞ്ഞാലും
ചൊവ്വരയ്യപ്പന്‍ തുണയ്ക്കും...
വയ്യന്നിരുന്നാലും വാടിതളര്‍ന്നാലും
കൈയ്യണച്ചൊപ്പം നടക്കും ആ...
കാലൊച്ച എപ്പോഴും കേള്‍ക്കും...

നമ്പുവോര്‍ക്കിംബം വിളമ്പുന്നോരാസ്വാമീ...
തമ്പുരാന്‍ മുമ്പില്‍ വരുമ്പോള്‍
കുമ്പിടുമെന്‍ മിഴി തുമ്പില്‍ തുളുമ്പുന്നു
പമ്പതന്‍ പാവന തീര്‍ത്ഥം
എന്റെ കൈ കുമ്പിളില്‍ അരവണ പാത്രം

അമ്പെടുത്തമ്പോടു വില്ലെടുത്തെന്‍ സ്വാമീ
വന്‍പുലിയേറി വരുമ്പോള്‍...
മുമ്പിലെ കൂരിരുള്‍ മായുമ്പോള്‍ അംബര
കൊമ്പിലൊരമ്പിളി വെട്ടം
കണ്‍മുന്‍പില്‍ പമ്പ വിളക്കൊളി തട്ടം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts