കാശിയിൽ പാതി
ശിവോഹം
Kaashiyil Paathi (Shivoham)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: May 20 2023 11:33:10.
വന്ദേ ശംഭുവുമാപതിം സുര ഗുരും
വന്ദേ ജഗദ്‌ കാരണം
വന്ദേ പന്നഗ ഭൂഷണം മൃഗധരം
വന്ദേ പശുനാംപതിം
വന്ദേ സൂര്യ ശശാങ്ക വഹ്നി നയനം
വന്ദേ മുകുന്ദ പ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം
വന്ദേ ശിവം ശങ്കരം...

കാശിയിൽ പാതി കൽപ്പാത്തി
രഥോത്സവം രഥോത്സവം
കാണുവാനെത്തും ദേവകളെ...
തേരു വലിക്കുവാൻ ഞങ്ങളോടൊന്നിച്ചു
കൂടുവിൻ അഷ്ടദിക്ക് പാലകരേ...
എഴുന്നള്ളി വരുന്നു വിശ്വനാഥ പ്രഭു
ഏഴു ലോകങ്ങൾക്കും ശുഭം ഭവതു:
ശിവം ഭവതു:

അവനവൻ തീർത്തൊരീ നാടക രംഗത്തെ
അവലോകനം ചെയ്യും തിരുമിഴികൾ
ഇളകുമ്പോൾ കൽ‌പാത്തി പുഴയിലെ ഓളങ്ങൾ
ശിവ: ശിവ: ജപിക്കുന്നു നമഃ ശിവായ
നമഃ ശിവായ...

ഇതളിട്ടു തളിർക്കുന്നൊരാകാശ കൂവളം
പ്രണവാർച്ചനം ചെയ്യും തിരുവടികൾ
ശിവ നൃത്തമാടുമ്പോൾ ജടയിലെ നറു തിങ്കൾ
നിറ ഭസ്മം പൊഴിക്കുന്നു നമഃ ശിവായ
നമഃ ശിവായ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts