ശ്രീകണ്ഠേശ്വരതും
ശിവോഹം
Sreekandeshwarathum (Shivoham)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംബിലഹരി
ഗാനത്തിന്റെ വരികള്‍
Last Modified: May 26 2023 14:43:35.
ശ്രീകണ്ഠേശ്വരാ ശ്രീപരമേശ്വരാ
ശ്രിതജന രക്ഷകാ ശംഭോ
ദേവകൾക്കും മഹാദേവനാമവിടുത്തെ ഭാവനയല്ലോ ത്രികാലം
എന്നും ഞാൻ തൊഴുന്നൂ നിർമ്മാല്യം...

പുഷ്പാഭിഷേകം കഴിഞ്ഞിട്ടു ദേവകൾ
എപ്പോൾ മടങ്ങിയെന്നാരറിഞ്ഞൂ...
മാനത്തു ചിതറി കിടക്കുന്നിതവരുടെ
മാനസ നക്ഷത്ര പൂക്കൾ...
ഹര ശിവ ശങ്കര നീയറിയാതെ
അമരത്വം അവർക്കുണ്ടോ... ഉണ്ടോ...

ശിവ ശംഭോ ശംഭോ...
ഹര ശംഭോ ശംഭോ...
ശിവ ശംഭോ ഹര ഹര ശംഭോ
ശിവ ശിവ ജയ ശംഭോ...

മാർക്കണ്ഡേയ പ്രഭാതങ്ങൾ നിൻ കാൽക്കൽ
ദീർഘായുസ്സിനായി ഉതിരുന്നൂ
തിരുനെറ്റി കണ്ണിലേ എരിതീയും
ഭക്തരേ തെളിനിലാവായി തഴുകുന്നൂ
ത്രിഭുവന പാലകാ ഭവഭയ മോചകാ
തിങ്കൾക്കല തൊഴുന്നേൻ... തൊഴുന്നേൻ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts