തിങ്കൾ ഭജനയ്ക്ക്
കൃഷ്ണ ഡിവോഷണൽ സോങ്ങ്സ്
Thinkal Bhajanakku (Krishna Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 14 2023 06:28:18.
തിങ്കൾ ഭജനയ്ക്കു വന്നവൾ ഞാൻ...
തിരുവൻവണ്ടൂരപ്പാ...കണ്ണാ...

തിരുചേവടികളിൽ നിർവൃതി കൊള്ളും
പനിനീർ അലരല്ലേ... കൃഷ്ണാ....കൃഷ്ണാ...
തിരുചേവടികളിൽ നിർവൃതി കൊള്ളും
പനിനീർ അലരല്ലേ ഞാനൊരു പൂജാ
മലരല്ലേ...
തിരുമധുരാധര നളിനദളങ്ങളിൽ
മുരളികയല്ലേ ഞാൻ...
മാധവ മുരളികയല്ലേ ഞാൻ കണ്ണാ...

തിരുസന്നിധിയിൽ നിന്നെരിയും
വെറുമൊരു കർപ്പൂര തിരിനാളം
ഇവളൊരു കർപ്പൂര തിരിനാളം..
തിരുനാമങ്ങളിൽ അലിയാം അടിയന്
മോക്ഷജലം പകരൂ...
ശ്രീധര മോക്ഷജലം പകരൂ...കണ്ണാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts