ആലിലയിൽ അരയാലിലയിൽ
കൃഷ്ണ ഡിവോഷണൽ സോങ്ങ്സ്
Aalilayil Arayalilayil (Krishna Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 11 2023 07:57:30.
ആലിലയിൽ അരയാലിലയിൽ
കാൽവിരലുണ്ടു മയങ്ങുന്ന കണ്ണന്റെ
കമനീയ വിഗ്രഹം കാണുവാൻ
കണി കാണുവാൻ
ഗുരുവായൂർ അമ്പലത്തിൽ പോകും ഞാനൊരു
ഗോപികയായിന്നു മാറും ഞാൻ
ഗോപികയായിന്നു മാറും

ഇന്ദീവരദള നയനന്റെ സന്നിധി
നന്ദന വനമായി മാറ്റും ഞാൻ
വൃന്ദാവനമതിൽ ഞാനും കണ്ണനും
രാധാമാധവ ലീലകൾ ആടും
രാധാമാധവ ലീലകൾ ആടും

ഗോവർദ്ധന ഗിരി കുടയായി ചൂടിയ
ഗോപകുമാരാ കണ്ണാ...
കണ്ണാ കാറൊളി വർണ്ണാ...
ധീരസമീരേ യമുനാ തീരേ
രാധാ മാധവ രാഗ ലഹരിയിൽ
രാസക്രീഡയിൽ മുഴുകും ഞാൻ
രാസക്രീഡയിൽ മുഴുകും ഞാൻ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts