ഈ നടയിൽ തിരുനടയിൽ
ദേവി പുഷ്പാഞ്ജലി
Ee Nadayil Thirunadayil (Devi Pushpanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംജി എസ് ശ്രീകൃഷ്ണൻ
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ലീല
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2020 10:11:14.
ഈ നടയില്‍ തിരുനടയില്‍
ഇടത്തഴിയത്തുകാവില്‍ ദേവിതന്‍ നടയില്‍
അറിഞ്ഞു വിളിച്ചാല്‍ തപിച്ചു നമിച്ചാല്‍
അലിഞ്ഞു തീരാത്ത പാപങ്ങളില്ല! താപങ്ങളില്ല!

കാലത്തിന്‍ താലത്തില്‍ കനകാഭ ചൊരിയുന്ന
കര്‍പ്പൂര നാളങ്ങള്‍ വിടരുന്നു
ഉദയാസ്തമയങ്ങള്‍ സഹസ്രദളപത്മത്തില്‍
സുമംഗലീ പൂജ തുടരുന്നു

ധനുമാസപുലരികള്‍ അമ്മേ നിന്‍ സന്നിധിയില്‍
അനുദിനം കളംപാട്ടു നടത്തുന്നു
പതിനെട്ടു പറവെച്ചു നടനടായെന്നുറച്ചും
പതിവായി താലപ്പൊലി കഴിക്കുന്നു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts