മഞ്ഞപ്പൂത്തുകിൽ
ഭക്തിഗാനങ്ങൾ
Manjappoothukil (Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ആർ വിജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 14 2023 06:31:08.
മഞ്ഞപ്പൂന്തുകിൽ ചൂടും അമ്പാടിക്കുഞ്ഞേ നിൻ
പൊന്നമ്പല മണിമണ്ഡപം ഏതേതോ ഏതേതോ
ഗുരുവായൂരോ എന്റെ മാനസതാരോ
ഏതേതോ ഏതെതോ
(മഞ്ഞപ്പൂന്തുകിൽ…)

ആയർകുല പാൽവെണ്ണയും അംഗനമാർ മനസ്സും
ആരോരും അറിയാതെ കവരും തിരുവപുസ്സും
കാണേണം കണ്ണിൽ കാണേണം
അകമലരിൽ മധു ചൊരിയും ഓടക്കുഴൽ വിളിയും
അർജ്ജുനനന്നരുളിയ നിൻ ഗീതാമൃത വചസ്സും
കേൾക്കേണം കാതിൽ കേൾക്കേണം
(മഞ്ഞപ്പൂന്തുകിൽ…)

ഗോവർദ്ധനഗിരി ചൂടും ഗോപാലകപാലന്റെ
കോലങ്ങൾ കാണേണം (2)
ഗോപികമാർ കാണാതെ ആടകളെ കവരും
നിൻ ശീലങ്ങൾ കാണേണം കണ്ണാ
ശീലങ്ങൾ കാണേണം
(മഞ്ഞപ്പൂന്തുകിൽ…)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts