അടിയന്റെ എല്ലാമാം
വരപ്രസാദം
Adiyante Ellaamaam (Varaprasaadam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടി എസ് ഭരത് ലാൽ
ഗാനരചനഹരി കെ ചെറുമൂട്
ഗായകര്‍ബിജു നാരായണൻ
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: September 12 2017 16:56:14.
അടിയന്റെ ഇല്ലമാം തിരുമുല്ലവാരം
അശരണർക്കഭയസങ്കേതമാം തീരം (2)
ഹരിയാം വിഷ്ണു മഹാവിഷ്ണു തന്നുടെ
ശ്രീകൃഷ്ണ സ്വാമി തൻ ദേവാലയം
ജനാർദ്ദനസ്വാമി തൻ പുണ്യാലയം
(അടിയന്റെ ഇല്ലമാം….)

ബലികർമ്മചിത്തരായ് എത്തുന്ന ഭക്തരേ
പുത്തൻ ഉണർവേകി കാത്തിടണേ (2)
തിരുമുഖദർശനം തിരുവാഭരണത്താൽ
കാണുന്നോർക്കെന്നെന്നും കരുണയേകും (2)
കടലല പോലെ കുളിരേകും
(അടിയന്റെ ഇല്ലമാം….)

കഷ്ടതയിൽ തളരുന്ന വിഷ്ണുപ്രിയർക്കെന്നും
കൃഷ്ണന്റെ ചേഷ്ടകൾ ഇഷ്ടമായ് തന്നീടും (2)
ചുറ്റമ്പലത്തിൽ നിൻ ചെന്തേൻ ചുണ്ടിൽ നിന്നും
ഓം നമോ ഭഗവതേ നാമം നുകരവേ (2)
നാടിന്റെ നാഥനാം നാരായണാ
(അടിയന്റെ ഇല്ലമാം….)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts