വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | ചന്ദ്രമന നാരായണൻ നമ്പൂതിരി |
ഗാനരചന | സി വി പി നമ്പ്യാതിരി |
ഗായകര്‍ | മധു ബാലകൃഷ്ണൻ |
രാഗം | പൂര്‍വി കല്യാണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 18 2023 05:08:13.
ശിവലഹരി സച്ചിൻമയ ലഹരി ശിവപഞ്ചാക്ഷരി മധുലഹരീ... തിരു വൈക്കത്തപ്പാ നിൻ ദർശനം അടിയന് തിരതല്ലും ആനന്ദ ലഹരീ തിരതല്ലും ആനന്ദ ലഹരീ... അമ്പിളിക്കലയും തുമ്പയും അണിയും തമ്പുരാൻ അടിയങ്ങൾക്കഭയമെന്നും പടിയാറും കടന്നെത്തും ഭക്ത ചിത്തങ്ങൾ നുകരുന്നു കനിവിന്റെ തൃപ്രസാദം നുകരുന്നു കനിവിന്റെ തൃപ്രസാദം... സനകാദി മുനികൾ രുദ്ര സൂക്തങ്ങളാൽ സഹസ്ര കലശമാടും ഗൗരീശാ... തിരുമുന്നിൽ നിൽക്കേ ശിവോഹം ശിവോഹമെന്നറിയാതെ പാടി ഞാൻ ശിവലയത്തിൽ എന്നറിയാതെ പാടി ഞാൻ ശിവലയത്തിൽ | |