വെണ്മുകിലായ് പുണരും ചാരെ
വെണ്മുകിലായ്
Venmukilaay Punarum Chaare (Venmukilaay)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഅഖിൽ കെ നായർ
ഗാനരചനഅഖിൽ കെ നായർ
ഗായകര്‍അഖിൽ കെ നായർ ,അപർണ്ണ രവീന്ദ്രൻ
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2017 06:23:05.

വെൺ‌മുകിലായ് പുണരും ചാരേ...
തേൻ മഴയായ് മനസ്സിൽ പൊഴിയും....
അനുരാഗമിഥുനങ്ങളായ്....
ഈ കുളിരോലും പൂഞ്ചോലയിൽ....
പറന്നേറാം....പിരിയാത്ത ശലഭങ്ങളായ്...
വെൺ‌മുകിലായ് പുണരും ചാരേ...
തേൻ മഴയായ് മനസ്സിൽ പൊഴിയും....

മൂകമായ് ഓർമ്മകൾ പതിയെ വരും വഴിയിൽ
ശാരികേ...എൻ തന്ത്രിയിൽ നീ മോഹനമായൊഴുകി...
വിടരുമീ വിജനതയിൽ...നിൻ മധുര രാഗസുധാരസം
പ്രിയനോടിനിയെൻ പ്രണയം ചൊല്ലാൻ
ഹൃദയം മൊഴിയുകയായ്...

വെൺ‌മുകിലായ് പുണരും ചാരേ...
തേൻ മഴയായ് മനസ്സിൽ പൊഴിയും....

ഇതളിടും പ്രണയമാം പൊയ്കയിലൊഴുകിടുവാൻ
ഇനിയൊരാൾ വന്നിടും നിറ സ്നേഹനിലാമലരായ്
ഇരവിലും നിറദീപമായ്...പൊൻ പുലരിയിൽ സംഗീതമായ്
മൃദുലമാം അനുരാഗമായ്...
നീ അണയും നാളരികേ....

വെൺ‌മുകിലായ് പുണരും ചാരേ...
തേൻ മഴയായ് മനസ്സിൽ പൊഴിയും....
അനുരാഗമിഥുനങ്ങളായ്....
ഈ കുളിരോലും പൂഞ്ചോലയിൽ....
പറന്നേറാം....പിരിയാത്ത ശലഭങ്ങളായ്...
വെൺ‌മുകിലായ് പുണരും ചാരേ...
തേൻ മഴയായ് മനസ്സിൽ പൊഴിയും....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts