സ്വാമിയെ
അയ്യപ്പ ഗാനങ്ങൾ XXXVI (അയ്യാനല്ലാതെയാര്)
Swaamiye (Ayyappa Gaanangal XXXVI (Ayyanallaatheyaaru))
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഅനില്‍ ഗോപാലന്‍
ഗാനരചനരാമനാഥ് എസ് അണ്ണാവി
ഗായകര്‍കെ ജെ യേശുദാസ്
രാഗംധര്‍മവതി
ഗാനത്തിന്റെ വരികള്‍
Last Modified: May 08 2018 14:49:01.
സ്വാമിയേ സ്വാമിയേ
സാമാദി വേദാന്തര്യാമിയെ 2
വാഴ്‌വിന് നിഴൽകുത്ത് മാറാൻ പാറപ്പാട്ട്
പാടുന്ന മാളികപ്പുറമാണ് ഞാൻ (സ്വാമിയേ )

നീ വെന്ന മഹിഷാന്തരാളം
ശ്രീയാർന്നൊരുടൽപൂണ്ട നേരം 2
നിന്നാത്മഭാവത്തിന് വാമംഗമായ് വരാൻ
കഴൽപൂണ്ടഴലോടുഴറീവേ..
പരിചൊടു ഭഗിനിയിൽ അരുളിയ കൃപയിലൊരണു
ഇവനരുളണമേ (സ്വാമിയേ)

വരമഞ്ചമാതൃസമീപം
ഉരുളുന്ന കേരസമാനം 2
ഇഹജന്മബന്ധം ഹാ അഹമാം ദുരന്തം
നിൻ കൃപതൻ അലിവാൽ ഒഴിയുകില്ലേ
അതിനനുമതി മമ ഭഗവതി തരുവതിനൊരു
ഗതിയരുളണമേ (സ്വാമിയെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts