മന്ത്രവിഹാരിണി
ശബരിമാമല
Manthra Vihaarini (Sabarimaamala)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍പി ജയചന്ദ്രൻ
രാഗംരേവതി
ഗാനത്തിന്റെ വരികള്‍
Last Modified: July 22 2022 05:39:48.
മന്ത്രവിഹാരിണി ദുർഗ്ഗേ
വര മഞ്ജവിഹാരിണി ദുർഗ്ഗേ
ദുർഗ്ഗമ ഗിരിതട ദുർഗ്ഗ വിഹാരിണി ദുർഗ്ഗേ...
ശരം കുത്തിയിലായിരം ശരമേറ്റമുറിവുകളോടെ
പുഷ്പശരമാരിയിൽ
മലർ മാനസം മുറിവേറ്റ ജഗദംബേ...

എന്റെ കദനം കേൾക്കുകില്ലേ
എന്റെ നൊമ്പരമറിയുകില്ലേ...
എൻ ആത്മമന്ത്ര സഹസ്രമിനിയും
കേൾക്കുകില്ലേ...
ശബരിമല ഞാൻ ഏറിയെത്തുമ്പോൾ
അംബികേ ജ്ഞാനാംബികേ നിൻ മംഗള ശ്രുതി തൂവുകില്ലേ...
നമസ്തേ നമസ്തേ പ്രപന്നാർത്ഥി ഹാരിം
നമസ്തേ നമസ്തേ പ്രദാ ശാന്ത ഹസ്തേ

ഏഴു മാമല വഴികൾ താണ്ടി
പുണ്യ പാപ ഫലങ്ങളേന്തി
എൻ ഹരിഹരാത്മജ ദിവ്യ കളേബര കാന്തി തേടീ...
കന്നിമല ഞാൻ ഏറിയെത്തുമ്പോൾ
അംബികേ മഞ്ജാംബികേ തവ മാനസം മുറിവേറ്റുവെങ്കിൽ
സമസ്താപരാധം പൊറുക്കേണമമ്മേ
സമസ്താപരാധം ക്ഷമിക്കേണമമ്മേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts